ആ... ആ.. ആ... ആ.. ആ..
സീമന്തരേഖയിൽ ചന്ദനം ചാർത്തിയ
ഹേമന്തനീലനിശീഥിനീ...
മാനസദേവൻ്റെ ചുംബനപ്പൂക്കളോ
സ്മേരവതീ നിൻ്റെ ചൊടിയിണയിൽ...
ചൊടിയിണയിൽ...
സീമന്തരേഖയിൽ ചന്ദനം ചാർത്തിയ
ഹേമന്തനീലനിശീഥിനീ...
വൃശ്ചികമാനത്തെ പന്തലിൽ വച്ചോ
പിച്ചകപ്പൂവല്ലീ കുടിലിൽ വച്ചോ...
വൃശ്ചികമാനത്തെ പന്തലിൽ വച്ചോ
പിച്ചകപ്പൂവല്ലീ കുടിലിൽ വച്ചോ...
ആരോടും ചിരിയ്ക്കുന്ന
കുസൃതിയ്ക്കു പ്രിയദേവൻ
ജീരകക്കസവിൻ്റെ പുടവ
തന്നൂ പട്ട് പുടവതന്നൂ...
നീ ശ്രീമംഗലയായി അന്നു നീ
സീമന്തിനിയായീ...
സീമന്തരേഖയിൽ ചന്ദനം ചാർത്തിയ
ഹേമന്തനീലനിശീഥിനീ...
ആറാട്ടുഗംഗാ തീർത്ഥത്തിൽ വച്ചോ
ആകാശപ്പാലതൻ തണലിൽ വച്ചോ
ആറാട്ടുഗംഗാ തീർത്ഥത്തിൽ വച്ചോ
ആകാശപ്പാലതൻ തണലിൽ വച്ചോ
മുത്തിന്മേൽ മുത്തുള്ള സ്നേഹോപഹാരം
മുഗ്ദവതീ ദേവൻ നിനക്കു തന്നൂ
ദേവൻ നിനക്കു തന്നൂ...
നീ പുളകാദ്രയായി അന്നു നീ
സ്നേഹവതീയായി...
സീമന്തരേഖയിൽ ചന്ദനം ചാർത്തിയ
ഹേമന്തനീലനിശീഥിനീ...
മാനസദേവൻ്റെ ചുംബനപ്പൂക്കളോ
സ്മേരവതീ നിൻ്റെ ചൊടിയിണയിൽ...
ചൊടിയിണയിൽ...
സീമന്തരേഖയിൽ ചന്ദനം ചാർത്തിയ
ഹേമന്തനീലനിശീഥിനീ...