നീ ഒരിന്ദ്രജാലമേ
കിനാവു പാടിടും
കുരുന്നു ഗാനമേ
ഒന്നേ കണ്ടതുള്ളൂ
കണ്ടേ നിന്നതുള്ളൂ
ഉള്ളം കൊണ്ടുപോകയോ
തിരയുകയായ് നിൻ മുഖം
ഒരൊറ്റ നോക്കിൽ ഇറ്റു വീണ
മഞ്ഞുതുള്ളിയാലെ
തണുത്തു മെയ്ത്തടങ്ങളും
തുടുത്തു മോഹവും
മഴനീരോളം മേലേ
ഒഴുകീ പാവം പാവം
കടലാസിൻ തോണി
മറുതീരങ്ങൾ കാണാതെ
കൂടുവിട്ടു പാറി
തനിച്ചു മെല്ലെ വാനിൻ
തിളക്കമൊന്നു തേടി
കിളുന്ത് പൈങ്കിളി
കൊതിച്ചുപോയി ഞാനുമീ
യുദിച്ചൊരാശയാലെ
നിനച്ചുപോയ് നിനച്ചുപോയി
നിന്റെ ചിന്തകൾ
തിരയുകയായ് നിൻ മുഖം
ഇനി ഞാനാകും കാവ്യം
പദമായ് തേടുന്നൂ നിൻ
വരിയേകും ഭാവം
അവയില്ലാതെ ഞാൻ ശൂന്യം
ആരൊരാളിതാണെന്ന
കൗതുകത്തിലെന്തേ
ഇതാദ്യമായി മൂകം
കുടുങ്ങി മാനസം
അറിഞ്ഞതില്ലറിഞ്ഞതില്ലറിഞ്ഞതില്ലയെന്നിൽ
പടർന്നു പൂവണിഞ്ഞതീ വിലോലനൊമ്പരം
തിരയുകയായ് നിൻ മുഖം
നീ ഒരിന്ദ്രജാലമേ
കിനാവു പാടിടും
കുരുന്നു ഗാനമേ
ഒന്നേ കണ്ടതുള്ളൂ
കണ്ടേ നിന്നതുള്ളൂ
ഉള്ളം കൊണ്ടുപോകയോ
തിരയുകയായ് നിൻ മുഖം