ഹാ...ആ.. ആ..ആ..ആ..ആ..ആ..ആ..
നീലക്കുയിലേ ചൊല്ലൂ മാരിക്കിളിയേ ചൊല്ലൂ
നീയെന്റെ മാരനെ കണ്ടോ?
തങ്കത്തേരിൽ വന്നെൻ മാറിൽ പടരാനിന്നെൻ
പുന്നാര തേൻകുടം വരുമോ?
മുത്തിച്ചുവപ്പിക്കാൻ കോരിത്തരിപ്പിക്കാൻ
എത്തുമെന്നോ...കള്ളനെത്തുമെന്നോ?
മുത്തിച്ചുവപ്പിക്കാൻ കോരിത്തരിപ്പിക്കാൻ
എത്തുമെന്നോ...കള്ളനെത്തുമെന്നോ?
നീലക്കുയിലേ ചൊല്ലൂ മാരിക്കിളിയേ ചൊല്ലൂ
നീയെന്റെ മാരനെ കണ്ടോ?
കതിവന്നൂർ പുഴയോരം കതിരാടും പാടത്തു
പൂമാല പെണ്ണിനെ കണ്ടോ?
കണി മഞ്ഞൾ കുറിയോടെ ഇളമഞ്ഞിൻ കുളിരോടെ
അവനെന്നെ തേടാറുണ്ടോ?
ആ പൂങ്കവിൾ വാടാറുണ്ടോ?
ആരോമലീ ആതിര രാത്രിയിൽ അരികെ വരുമോ?
നീലക്കുയിലേ ചൊല്ലൂ മാരിക്കിളിയേ ചൊല്ലൂ
നീയെന്റെ മാരനെ കണ്ടോ?
തങ്കത്തേരിൽ വന്നെൻ മാറിൽ പടരാനിന്നെൻ
പുന്നാര തേൻകുടം വരുമോ?
അയലത്തെ കൂട്ടാളർ കളിയാക്കി ചൊല്ലുമ്പോ
നാണം തുളുമ്പാറുണ്ടോ?
കവിളത്തെ മറുകിൻ മേൽ വിരലോടിച്ചവളെൻറെ
കാര്യം ചൊല്ലാറുണ്ടോ?
ആ പൂമിഴി നിറയാറുണ്ടോ?
അവൾ അമ്പിളി പാൽകുടം
തൂകി എൻ അരികിൽ വരുമോ?
നീലക്കുയിലേ ചൊല്ലൂ മാരിക്കിളിയേ ചൊല്ലൂ
നീയെന്റെ മാരനെ കണ്ടോ?
തങ്കത്തേരിൽ വന്നെൻ മാറിൽ പടരാനിന്നെൻ
പുന്നാര തേൻകുടം വരുമോ?
മുത്തിച്ചുവപ്പിക്കാൻ കോരിത്തരിപ്പിക്കാൻ
എത്തുമെന്നോ...കള്ളനെത്തുമെന്നോ?
മുത്തിച്ചുവപ്പിക്കാൻ കോരിത്തരിപ്പിക്കാൻ
എത്തുമെന്നോ...കള്ളനെത്തുമെന്നോ?
നീലക്കുയിലേ ചൊല്ലൂ മാരിക്കിളിയേ ചൊല്ലൂ
നീയെന്റെ മാരനെ കണ്ടോ?