പൂക്കാലം വന്നൂ പൂക്കാലം
തേനുണ്ടോ തുള്ളി തേനുണ്ടോ
പൂത്തുമ്പീ ചെല്ലപ്പൂത്തുമ്പീ
ചൂടുണ്ടോ നെഞ്ചിൽ ചൂടുണ്ടോ
കുരുന്നില കൊണ്ടെൻ മനസ്സിൽ
ഏഴുനിലപ്പന്തലൊരുങ്ങി
ചിറകടിച്ചതിനകത്തെൻ
ചെറുമഞ്ഞക്കിളി കുരുങ്ങി
കിളിമരത്തിന്റെ തളിർച്ചില്ലത്തുമ്പിൽ
കുണുങ്ങുന്നു മെല്ലെ
കുരുക്കുത്തിമുല്ല
പൂക്കാലം വന്നൂ പൂക്കാലം
തേനുണ്ടോ തുള്ളി തേനുണ്ടോ
പൂത്താരകങ്ങൾ പൂത്താലി കോർക്കും
പൂക്കാലരാവിൽ പൂക്കും നിലാവിൽ
പൂത്താരകങ്ങൾ പൂത്താലി കോർക്കും
പൂക്കാലരാവിൽ പൂക്കും നിലാവിൽ
ഉടയും കരിവള തൻ ചിരിയും നീയും
പിടയും കരിമിഴിയിൽ അലിയും ഞാനും
തണുത്ത കാറ്റും തുടുത്ത രാവും
നമുക്കുറങ്ങാൻ കിടക്ക തീർക്കും
താലോലമാലോലമാടാൻ വരൂ
കരളിലെയിളം കരിയിലക്കിളി
ഇണങ്ങിയും മെല്ലെ പിണങ്ങിയും ചൊല്ലി
പൂക്കാലം വന്നൂ പൂക്കാലം
തേനുണ്ടോ തുള്ളി തേനുണ്ടോ
പൂത്തുമ്പീ ചെല്ലപ്പൂത്തുമ്പീ
ചൂടുണ്ടോ നെഞ്ചിൽ ചൂടുണ്ടോ
പൂങ്കാറ്റിനുള്ളിൽ പൂ ചൂടി നിൽക്കും
പൂവാകയിൽ നാം പൂമേട തീർക്കും
പൂങ്കാറ്റിനുള്ളിൽ പൂ ചൂടി നിൽക്കും
പൂവാകയിൽ നാം പൂമേട തീർക്കും
ഉണരും പുതുവെയിലിൻ പുലരിക്കൂടിൽ
അടരും നറുമലരിൻ ഇതളിൻ ചൂടിൽ
പറന്നിറങ്ങും ഇണക്കിളി നിൻ
കുരുന്നു തൂവൽ പുതപ്പിനുള്ളിൽ
തേടുന്നു തേടുന്നു വേനൽകുടിൽ
ഒരു മധുകണം ഒരു പരിമളം
ഒരു കുളിരല ഇരുകരളിലും
പൂക്കാലം വന്നൂ പൂക്കാലം
തേനുണ്ടോ തുള്ളി തേനുണ്ടോ
പൂത്തുമ്പീ ചെല്ലപ്പൂത്തുമ്പീ
ചൂടുണ്ടോ നെഞ്ചിൽ ചൂടുണ്ടോ
കുരുന്നില കൊണ്ടെൻ മനസ്സിൽ
ഏഴുനിലപ്പന്തലൊരുങ്ങി
ചിറകടിച്ചതിനകത്തെൻ
ചെറുമഞ്ഞക്കിളി കുരുങ്ങി
കിളിമരത്തിന്റെ തളിർച്ചില്ലത്തുമ്പിൽ
കുണുങ്ങുന്നു മെല്ലെ
കുരുക്കുത്തിമുല്ല
പൂക്കാലം വന്നൂ പൂക്കാലം
തേനുണ്ടോ തുള്ളി തേനുണ്ടോ