ഓളങ്ങൾ താളം തല്ലുമ്പോൾ
നീലക്കുരുവീ നീയെന്തേ നാണിച്ചിരിക്കുന്നൂ
ഓളങ്ങൾ താളം തല്ലുമ്പോൾ
നീലക്കുരുവീ നീയെന്തേ നാണിച്ചിരിക്കുന്നൂ
നീളെത്തുഴയാം നീന്തിത്തുടിക്കാം
ഓളപ്പടവിൽ നമുക്കൊന്നിച്ചിരിക്കാം
ഓളങ്ങൾ താളം തല്ലുമ്പോൾ
നീലക്കുരുവീ നീയെന്തേ നാണിച്ചിരിക്കുന്നൂ
പന്തൽ കെട്ടി പമ്പ മുഴക്കി
പൊന്നേ നിന്നെ താലിയും
കെട്ടി ഞാൻ പൂമാരനാകും
പന്തൽ കെട്ടി പമ്പ മുഴക്കി
പൊന്നേ നിന്നെ താലിയും
കെട്ടി ഞാൻ പൂമാരനാകും
തുടിക്കുന്ന ചുണ്ടിലെ ഈയാം പാറ്റകൾ
തുടിക്കുന്ന ചുണ്ടിലെ ഈയാം പാറ്റകൾ
പറക്കും പറന്നാൽ
പിടിയ്ക്കും തിരിച്ചടക്കും...
പറക്കും പറന്നാൽ
പിടിയ്ക്കും തിരിച്ചടക്കും
ഓളങ്ങൾ താളം തല്ലുമ്പോൾ
മാനത്തുകണ്ണീ നീ എന്തേ ഊറിച്ചിരിക്കുന്നോ
ഓലപ്പതക്കം താലിപ്പതക്കം
ചൂടുന്ന രാവിൽ രസമേളം നിനച്ചോ
ഓളങ്ങൾ താളം തല്ലുമ്പോൾ
നീലക്കുരുവീ നീയെന്തേ നാണിച്ചിരിക്കുന്നൂ
പൊന്നറയിൽ മണിയറയിൽ
ഞാനും നീയും പവിഴം കൊയ്യുന്ന
മഞ്ചത്തിൽ വീഴും
പൊന്നറയിൽ മണിയറയിൽ
ഞാനും നീയും പവിഴം കൊയ്യുന്ന
മഞ്ചത്തിൽ വീഴും
ഇളം പട്ടു മേനിയിൽ പൂന്തേൻ തുമ്പികൾ
ഇളം പട്ടു മേനിയിൽ പൂന്തേൻ തുമ്പികൾ
നിറയും നിറഞ്ഞാൽ മധുരം കവർന്നെടുക്കും
നിറയും നിറഞ്ഞാൽ മധുരം കവർന്നെടുക്കും
ഓളങ്ങൾ താളം തല്ലുമ്പോൾ
കാട്ടുക്കുറിഞ്ഞീ നീയെന്തേകൈവിരലുണ്ണുന്നൂ
കൈയ്യോടു കൈയ്യും മെയ്യോടു മെയ്യും
നെയ്യുന്നതെല്ലാം പെണ്ണുചിന്തിച്ചുപോയോ
ഓളങ്ങൾ താളം തല്ലുമ്പോൾ
നീലക്കുരുവീ നീയെന്തേ നാണിച്ചിരിക്കുന്നൂ
നീളെത്തുഴയാം നീന്തിത്തുടിക്കാം
ഓളപ്പടവിൽ നമുക്കൊന്നിച്ചിരിക്കാം