പാടി മനം നൊന്തു പാടി ..
പാഴ് കൂട്ടിലേതോ പകല്‍ കോകിലം ..
കാറ്റിന്‍ വിരല്‍ തുമ്പ് ചാര്‍ത്തി ..
അതിൻ നെഞ്ചിൽ ഏതോ അഴൽ ചന്ദനം..
ഒരു കൈത്തിരി നാളവുമായ്..
ഒരു സാന്ത്വന ഗാനവുമായ്
വെണ്ണിലാ.. ശലഭമേ.. പോരുമൊ.. നീ..
കാത്തിരിപ്പൂ മൂകമായ്..
കാത്തിരിപ്പൂ കണ്മണീ ...
ഉറങ്ങാത്ത മനമോടേ നിറമാർന്ന
നിനവോടെ മോഹാർദ്രമീ മൺ തോണിയിൽ..
കാത്തിരിപ്പൂ മൂകമായ്..
കാത്തിരിപ്പൂ മൂകമായ്..
അടങ്ങാത്ത കടൽ പോലെ
ശരത്കാല മുകിൽ പോലെ
ഏകാന്തമീ പൂംചിപ്പിയിൽ....
കാത്തിരിപ്പൂ കണ്മണീ ...
കാത്തിരിപ്പൂ കണ്മണീ ...