തൂമഞ്ഞിന്‍ നെഞ്ചിലൊതുങ്ങി മുന്നാഴിക്കനവ്
തേനോലും സാന്ത്വനമായി ആലോലംകാറ്റ്
സന്ധ്യാരാഗവും തീരവും
വേര്‍പിരിയും വേളയില്‍
എന്തിനിന്നും വന്നു നീ പൂന്തിങ്കളേ....
തൂമഞ്ഞിന്‍ നെഞ്ചിലൊതുങ്ങി മുന്നാഴിക്കനവ്
പൂത്തുനിന്ന കടമ്പിലേ
പുഞ്ചിരിപ്പൂമൊട്ടുകൾ
ആരാമപ്പന്തലില്‍ വീണുപോയെന്നോ..
മധുരമില്ലാതെ നെയ്ത്തിരിനാളമില്ലാതേ..
സ്വര്‍ണ്ണമാനുകളും പാടും കിളിയുമില്ലാതെ
നീയിന്നേകനായ് എന്തിനെന്‍മുന്നില്‍വന്നു
പനിനീര്‍മണം തൂവുമെന്‍ തിങ്കളേ..
തൂമഞ്ഞിന്‍ നെഞ്ചിലൊതുങ്ങി മുന്നാഴിക്കനവ്