കരളിൽ വിളങ്ങി നിൽപ്പൂ
ഒരു സൂര്യ കാരുണ്യം
സായാഹ്നമായ് ... താലോലമായ്
കരളിൽ വിളങ്ങി നിൽപ്പൂ
ഒരു സൂര്യ കാരുണ്യം
സായാഹ്നമായ് ... താലോലമായ്
ഈ സ്നേഹ സന്ധ്യയിൽ
ജീവന്റെ കൂട്ടിലെൻ
താരിളം കിളികളേ
ചേക്കേറുമോ
മുത്തു മണി തൂവൽ തരാം
അല്ലി തളിരാട തരാം
നറു പൂവിതളിൽ മധുരം പകരാൻ
ചെറു പൂംകാറ്റായ് മെല്ലെ താരാട്ടാൻ
എൻ കനവിലൊതുങ്ങൂ
കണ്ണീർ കുരുവികളേ