ആ ആ ആ ആ ആ...........
ആനക്കെടുപ്പതു പൊന്നുണ്ടേ
ആയിരപ്പറ മുത്തുണ്ടേ
ആനക്കെടുപ്പതു പൊന്നുണ്ടേ
ആയിരപ്പറ മുത്തുണ്ടേ
മാണിക്യ കല്ലുകൊണ്ടേഴു
നിലയുള്ള കൊട്ടാരമുണ്ടേ
മുറ്റത്തു ചേറിയ രത്നം
പെറുക്കാൻ അപ്സര കന്യകളെ പോരൂ
ആനക്കെടുപ്പതു പൊന്നുണ്ടേ
ആയിരപ്പറ മുത്തുണ്ടേ
മാണിക്യ കല്ലുകൊണ്ടേഴു
നിലയുള്ള കൊട്ടാരമുണ്ടേ...
നിരിഗരി നിരിഗരി നിരിനിധപ മപപ
ഗഗ രിരി സസ നിനി ധനിസരിഗ
സരിഗമപധനിസരിഗരി സനിധപമഗരി
മുത്തുക്കുടയുടെ കീഴിൽ
പുഷ്പ കിരീടം ചൂടി
മുത്തുക്കുടയുടെ കീഴിൽ
പുഷ്പ കിരീടം ചൂടി
പത്തര മാറ്റുള്ള പട്ടു
കസവുകൊണ്ടുത്തരീയം ചുറ്റി
പത്തര മാറ്റുള്ള പട്ടു
കസവുകൊണ്ടുത്തരീയം ചുറ്റി
നീ വരുമീവഴി പൂവിതറുന്നതു
തങ്കക്കിനാവോ..
കാറ്റോ
ആനക്കെടുപ്പതു പൊന്നുണ്ടേ
ആയിരപ്പറ മുത്തുണ്ടേ
മാണിക്യ കല്ലുകൊണ്ടേഴു
നിലയുള്ള കൊട്ടാരമുണ്ടേ
മാളിക വാതിൽ തുറന്നു
താലപ്പൊലികളുഴിഞ്ഞു
മാളിക വാതിൽ തുറന്നു
താലപ്പൊലികളുഴിഞ്ഞു
ചെപ്പുകുടങ്ങളിൽ പൊന്നും
കൊണ്ടൊരു മഞ്ചലിലേറി
ചെപ്പുകുടങ്ങളിൽ പൊന്നും
കൊണ്ടൊരു മഞ്ചലിലേറി
നീ വരുമീവഴി പൂവിതറുന്നതു സങ്കല്പങ്ങളോ
നീ വരുമീവഴി പൂവിതറുന്നതു സങ്കല്പങ്ങളോ
കാറ്റോ......
കാറ്റോ
ആനക്കെടുപ്പതു പൊന്നുണ്ടേ
ആയിരപ്പറ മുത്തുണ്ടേ
മാണിക്യ കല്ലുകൊണ്ടേഴു
നിലയുള്ള കൊട്ടാരമുണ്ടേ
മുറ്റത്തു ചേറിയ രത്നം
പെറുക്കാൻ അപ്സര കന്യകളെ പോരൂ
ആനക്കെടുപ്പതു പൊന്നുണ്ടേ
ആയിരപ്പറ മുത്തുണ്ടേ
മാണിക്യ കല്ലുകൊണ്ടേഴു
നിലയുള്ള കൊട്ടാരമുണ്ടേ...