യവനസുന്ദരീ....
യവനസുന്ദരീ സ്വീകരിക്കുകീ
പവിഴമല്ലിക പൂവുകള്‍
ജനിച്ചനാള്‍ മുതല്‍ സ്വീകരിക്കുവാന്‍
തപസ്സിരുന്നവളാണു ഞാന്‍
പ്രേമ തപസ്സിരുന്നവളാണു ഞാന്‍
യവനസുന്ദരീ സ്വീകരിക്കുകീ
പവിഴമല്ലിക പൂവുകള്‍
ജനിച്ചനാള്‍ മുതല്‍ സ്വീകരിക്കുവാന്‍
തപസ്സിരുന്നവളാണു ഞാന്‍
പ്രേമ തപസ്സിരുന്നവളാണു ഞാന്‍
അകലെ വീനസ്സിന്‍ രഥത്തിലും
അമൃതവാഹിനീതടത്തിലും
അകലെ വീനസ്സിന്‍ രഥത്തിലും
അമൃതവാഹിനീതടത്തിലും
വിരിഞ്ഞ പൂവിലും കൊഴിഞ്ഞ പൂവിലും
തിരഞ്ഞു നിന്നെ ഞാന്‍ ഇതുവരെ
തിരഞ്ഞു നിന്നെ ഞാന്‍ ഇതുവരെ
യവനസുന്ദരീ സ്വീകരിക്കുകീ
പവിഴമല്ലിക പൂവുകള്‍
ജനിച്ചനാള്‍ മുതല്‍ സ്വീകരിക്കുവാന്‍
തപസ്സിരുന്നവളാണു ഞാന്‍
പ്രേമ തപസ്സിരുന്നവളാണു ഞാന്‍
വസന്തസന്ധ്യകള്‍ വിളിച്ചതും
ശിശിര രജനികള്‍ ചിരിച്ചതും
വസന്തസന്ധ്യകള്‍ വിളിച്ചതും
ശിശിര രജനികള്‍ ചിരിച്ചതും
ഋതുക്കള്‍ വന്നതും ഋതുക്കള്‍ പോയതും
അറിഞ്ഞതില്ല ഞാന്‍ ഇതുവരെ
അറിഞ്ഞതില്ല ഞാന്‍ ഇതുവരെ
യവനസുന്ദരീ സ്വീകരിക്കുകീ
പവിഴമല്ലിക പൂവുകള്‍
ജനിച്ചനാള്‍ മുതല്‍ സ്വീകരിക്കുവാന്‍
തപസ്സിരുന്നവളാണു ഞാന്‍
പ്രേമ തപസ്സിരുന്നവളാണു ഞാന്‍