menu-iconlogo
logo

Onnam Vattam Kandappol

logo
Paroles
ഒന്നാം വട്ടം കണ്ടപ്പം

പെണ്ണിനു കിണ്ടാണ്ടം

രണ്ടാം വട്ടം കണ്ടപ്പം

പെണ്ണിനു മിണ്ടാട്ടം

ഒരു കുങ്കുമക്കുയിലായ്

കുണു കുണുങ്ങി വന്നാട്ടേ

കണ്ണാടിപ്പൂംചിന്തൂരം

കവർന്നെടുത്തോട്ടെ ഞാൻ

കവർന്നെടുത്തോട്ടേ

ഒന്നാം വട്ടം കണ്ടപ്പം

ചെക്കനു ചിങ്കാരം

രണ്ടാം വട്ടം കണ്ടപ്പം പുഞ്ചിരി പുന്നാരം

ഒരു മാർഗഴി കുളിരായ്

മെയ്യിലുരുമ്മി നിന്നാട്ടെ

മിണ്ടാചുണ്ടിലെ താരാട്ടായ്

മിനുങ്ങി നിന്നാട്ടെ മിനുങ്ങി നിന്നാട്ടെ

കൊന്നരി കൊന്നരി കോനാരി

കത്തിനക്കിനി നാച്ചിരേ

ഇല്ലിനക്കിനി നാച്ചിക്കട്ടോരേ രേ രേ

കുന്നിമണി കൂടുകെട്ടി

കന്നിവെയിൽ പന്തലിട്ടു

പുലരാറായോ പൊൻ ധനുമാസം

അന്തിമുകിൽ ചാന്തണിഞ്ഞു

അല്ലിവെയിൽ കമ്മലിട്ടു

അഴകായ് നിന്നോ ചെമ്മുകിൽ മാനം

വൃശ്ചികരാവിൻ പച്ചിലക്കൂട്ടിൽ

അന്തിയുറങ്ങാൻ വാ

മച്ചിനകത്തെ കൊച്ചരി

പ്രാവേ കിക്കിളി കൂട്ടാൻ വാ

നീവരുമലർ ചന്ദനക്കുറി ചില്ലു നിലാവായ്

ചില്ലുനിലാവായ്

ഒന്നാം വട്ടം കണ്ടപ്പം

ചെക്കനു ചിങ്കാരം

രണ്ടാം വട്ടം കണ്ടപ്പം പുഞ്ചിരി പുന്നാരം

ഒരു മാർഗഴി കുളിരായ്

മെയ്യിലുരുമ്മി നിന്നാട്ടെ

മിണ്ടാചുണ്ടിലെ താരാട്ടായ്

മിനുങ്ങി നിന്നാട്ടെ

മിനുങ്ങി നിന്നാട്ടെ..

മഞ്ഞുമഴക്കാലമല്ലേ ഉള്ളിലിലത്താളമില്ലേ

മഴവിൽക്കാവിൽ ഉത്സവമല്ലേ

കുഞ്ഞു മണിത്താലി തന്നും

മംഗളങ്ങൾ നേർന്നുഴിഞ്ഞും

മനസ്സിൻ കൂട്ടിൽ കുടിയിരുത്താലോ

കണ്ണിലുദിക്കും കുഞ്ഞു

കിനാവിൻ കുമ്പിളിലെന്താണു

വെള്ളിനിലാവിൽ മിന്നി

മിനുങ്ങും മുന്തിരി ചിന്താണു

താമരമണിത്താലവുമായ്

കാത്തു നിൽക്കാം ഞാൻ

കാത്തു നിൽക്കാം ഞാൻ

ഒന്നാം വട്ടം കണ്ടപ്പം

ചെക്കനു ചിങ്കാരം

രണ്ടാം വട്ടം കണ്ടപ്പം

പുഞ്ചിരി പുന്നാരം

ഒരു കുങ്കുമക്കുയിലായ്

കുണു കുണുങ്ങി വന്നാട്ടേ

കണ്ണാടിപ്പൂംചിന്തൂരം കവർന്നെടുത്തോട്ടെ .

കവർന്നെടുത്തോട്ടേ