ചെമ്പനീര്‍പ്പൂവായ് വിരിഞ്ഞാല്‍ മഞ്ഞു
തുള്ളിയായ് നിന്നില്‍ ഞാന്‍ വീഴും
കുഴലുമായ് പന്തലില്‍ വന്നാല്‍
തകിട തകിലടി താളമായ് മാറും
പൂമരം ചുറ്റി നീ കൊഞ്ചുവാന്‍ വന്നെങ്കില്‍
പൂമാല പോലെ ഞാന്‍ പുണരും
മുല്ലയും പിച്ചിയും ചൂടി നീ നിന്നെങ്കില്‍
പൂമണം പോലെ നിന്നെ മൂടും
നീ......പട്ടുടുത്ത്,പൊട്ടുതൊട്ട്
മുത്തുമാലയിട്ടൊരുങ്ങു
കസ്തൂരി
ആ......
എന്റെ കസ്തൂരി
ഹോ.......
അഴകിന്‍ ശിങ്കാരി,കളിയാടാന്‍ വാ
മച്ചാനേ പൊന്നു മച്ചാനേ
നിന്‍ വിരിമാറത്ത് പടരാന്‍ മോഹം
നീ......പട്ടുടുത്ത്,പൊട്ടുതൊട്ട്
മുത്തുമാലയിട്ടൊരുങ്ങ്
കസ്തൂരി...
ആ..........
എന്റെ കസ്തൂരി
ഓ.........
അഴകിന്‍ ശിങ്കാരി കളിയാടാന്‍ വാ
മച്ചാനേ പൊന്നു മച്ചാനേ
നിന്‍ വിരിമാറത്ത് പടരാന്‍ മോഹം.