എന്തേ മനസ്സിലൊരു നാണം
ഓ.. ഓ.. ഓ.. ഓ..
എന്തേ മനസ്സിലൊരു നാണം
പീലിത്തൂവൽ പൂവും നുള്ളി
പ്രേമലോലനീവഴി വരവായ്
എന്തേ മനസ്സിലൊരു നാണം
ഓ.. ഓ.. ഓ.. ഓ..
എന്തേ മനസ്സിലൊരു നാണം
പൂമ്പുള്ളിമാനായ് നീയെന്റെയുള്ളിൽ
തൂവള്ളിക്കുടിലിലൊളിച്ചില്ലേ
ഓ.. ഓ.. ഓ.. ഓ.. ഓ.. ഓ.. ഓ.. ഓ...........
പൂമ്പുള്ളിമാനായ് നീയെന്റെയുള്ളിൽ
തൂവള്ളിക്കുടിലിലൊളിച്ചില്ലേ
ഗാനമൈനയായ് നീയെന്നില്‍
തളിരൂയലാടുകയല്ലോ
ഗാനമൈനയായ് നീയെന്നില്‍
തളിരൂയലാടുകയല്ലോ
എൻ പൂവനി തേടുകയാണല്ലോ
തുമ്പീ പവിഴമണിത്തുമ്പീ
ഓ.. ഓ.. ഓ.. ഓ..
തുമ്പീ പവിഴമണിത്തുമ്പീ
നിൻ മേനിയാകും പൊൻ വീണ മീട്ടി
എൻ മോഹമിനിയും പാടുമ്പോൾ
ഓ.. ഓ.. ഓ.. ഓ.. ഓ.. ഓ.. ഓ.. ഓ...........
നിൻ മേനിയാകും പൊൻ വീണ മീട്ടി
എൻ മോഹമിനിയും പാടുമ്പോൾ
ജീവനായകാ പോകല്ലേ
നീ ദേവകിന്നരനല്ലേ
ജീവനായകാ പോകല്ലേ
നീ ദേവകിന്നരനല്ലേ
നിൻ ചിരി മലരെന്നുടെ കുളിരല്ലേ
എന്തേ മനസ്സിലൊരു നാണം
ഓ.. ഓ.. ഓ..
എന്തേ മനസ്സിലൊരു നാണം
പീലിത്തൂവൽ പൂവും നുള്ളി
പ്രേമലോലനീവഴി വരവായ്
എന്തേ മനസ്സിലൊരു നാണം
ഓ.. ഓ.. ഓ.. ഓ..
എന്തേ മനസ്സിലൊരു നാണം