ചിത്രം: തേനും വയമ്പും (1981)
സംവിധാനം: അശോക് കുമാര്‍
അഭിനേതാക്കള്‍: പ്രേംനസീര്‍, മോഹന്‍ലാല്‍,
നെടുമുടി വേണു, സുമലത, റാണി പത്മിനി
ഗാനരചന: ബിച്ചു തിരുമല
സംഗീതം: രവീന്ദ്രന്‍
ഗായകര്‍: കെ.ജെ.യേശുദാസ്, എസ്. ജാനകി
തേനും വയമ്പും,
നാവില്‍ തൂവും, വാനമ്പാടി
തേനും വയമ്പും,
നാവില്‍ തൂവും, വാനമ്പാടി
രാഗം…. ശ്രീരാഗം…. പാടൂ…
നീ, വീണ്ടും, വീണ്ടും, വീണ്ടും, വീണ്ടും …
തേനും വയമ്പും
നാവില്‍ തൂവും, വാനമ്പാടി
മാനത്തെ ശിങ്കാരത്തോപ്പില്‍,
ഒരു ഞാലിപ്പൂവന്‍പഴം തോട്ടം
മാനത്തെ ശിങ്കാരത്തോപ്പില്‍,
ഒരു ഞാലിപ്പൂവന്‍പഴം തോട്ടം
കാലത്തും വൈകിട്ടും പൂമ്പാളത്തേനുണ്ണാന്‍
ആ വാഴത്തോട്ടത്തില്‍ നീയും പോരുന്നോ
തേനും വയമ്പും,
നാവില്‍ തൂവും, വാനമ്പാടി
നീലക്കൊടുവേലി പൂത്തു
ദൂരെ, നീലഗിരിക്കുന്നിന്‍ മേലെ
മഞ്ഞിന്‍ പൂവേലിക്കല്‍ കൂടി,
കൊച്ചു, വണ്ണാത്തിപുള്ളുകള്‍ പാടി,
താളം പിടിക്കുന്ന, വാലാട്ടിപ്പക്ഷിക്ക്,
താലികെട്ടിന്നല്ലേ, നീയും കൂടുന്നോ?
തേനും വയമ്പും,
നാവില്‍ തൂവും, വാനമ്പാടി
തേനും വയമ്പും,
നാവില്‍ തൂവും, വാനമ്പാടി
രാഗം…. ശ്രീരാഗം…. പാടൂ…
നീ, വീണ്ടും, വീണ്ടും, വീണ്ടും, വീണ്ടും
ഉം ഉം ഉം ഉം ഉം
നാവില്‍ ഉം ഉം വാനമ്പാടി
ഉം ഉം ഉം ഉം