അപ്പൂപ്പൻ താടിയിലുപ്പിട്ടു കെട്ടുന്ന
ചെപ്പടി വിദ്യ കാണാം
തല കീഴായ് നീന്താം..
തല കീഴായ് നീന്താം...
അമ്മൂമ്മ വന്നു കുടഞ്ഞിട്ടു കെട്ടുന്ന
തെമ്മാടി വേല കാണാം
കുടമാറ്റം കാണാം...പല കൂട്ടം കൂടാം....
കരിമാറാലയിൽ കളിയൂഞ്ഞാലിടാം
കരിമാറാലയിൽ കളിയൂഞ്ഞാലിടാം
കൈയ്യോടു കൈ
കോർത്തു കൂത്താടാം
ആലിപ്പഴം പെറുക്കാൻ
പീലിക്കുട നിവർത്തീ
പൂങ്കുരുവീ പൂവാങ്കുരുവീ
പൊന്നോലഞ്ഞാലിക്കുരുവീ....
ഈ....വഴി വാ...
ആലിപ്പഴം പെറുക്കാൻ
പീലിക്കുട നിവർത്തീ വാ....