AzIzvk1812
=*=*=*=*=*=*=*=*=*=*=*=
1:-കനവിന്റെ കല്ലായി പുഴ നീന്താൻ ഇരവിന്റെ
കടവിന്റെ പടവിൽ നീ വരുമോ പൊന്നേ
വിണ്ണിൽ നീ വിരി നീക്കി ചിരി തന്നാൽ അത് നോക്കി
പുലരോ..ളം കളി ചൊല്ലിയിരുന്നാൽ പിന്നെ
ഇടതൂർന്ന കാർകൂന്തൽ കെട്ടിനുള്ളിൽ
തിരികുന്നൊരരിമുല്ല പൂവായി നിന്നിൽ
പടരട്ടെ പുലരോളം ബഹറോളം നിന്നെ
കൺനിറയെ കണ്ടോട്ടെ വാനം നിറയെ
കൺനിറയെ കണ്ടോട്ടെ വാനം നിറയെ
=*=*=*=*=*=*=*=*=*=*=*=
2:-കരളിന്റെ ഇടനാഴി പടിയിൽ ഞാൻ ഇനിയെന്നും
തിരയുന്ന മുഖമെന്നും പ്രിയനേ നിന്റെ..
അതിൽ നിന്നിലലിയും ഞാൻ അറിയും ആ നിമിഷങ്ങൾ
നിറമേ...ഴും കുടയും വാർമഴവില്ലല്ലേ
മഴയുള്ള മകരത്തിൽ പകരം നിന്നെ..
തരുമെങ്കിൽ ഇടനെഞ്ചിൽ പുണരാം പൊന്നേ..
പുലരട്ടെ പുലർവേള കാണും കിനാ..ക്കൾ
കൺനിറയെ കണ്ടോട്ടെ കനിയെ നിന്നെ
കൺനിറയെ കണ്ടോട്ടെ കനിയെ നിന്നെ
Thankyouu