menu-iconlogo
logo

Aarum Aarum

logo
Paroles
ചിത്രം : നന്ദനം

ഗാനരചന : ഗിരീഷ്‌ പുത്തഞ്ചേരി

സംഗീതം : രവീന്ദ്രന്‍

ആരും....ആരും കാണാതെ ചുണ്ടത്തെ

ചെമ്പകമൊട്ടിന്മേൽ

ചുംബന കുങ്കുമം തൊട്ടു ഞാൻ.....

ചുംബന കുങ്കുമം തൊട്ടു ഞാൻ.....

മിഴികളിൽ ഇതളിട്ടു നാണം...ഈ

മഴയുടെ ശ്രുതിയിട്ടു മൌനം...

അകലെ...മുകിലായ് നീയും ഞാനും

പറന്നുയർന്നൂ ഓ..പറന്നുയർന്നൂ..

ആരും....ആരും.....

കാണാതെ ചുണ്ടത്തെ

ചെമ്പകമൊട്ടിന്മേൽ

ചുംബന കുങ്കുമം തൊട്ടു ഞാൻ.....

ചുംബന കുങ്കുമം തൊട്ടു ഞാൻ.....

നറുമണിപൊൻ വെയിൽ നാൽ മുഴം നേര്യതാൽ

അഴകേ നിൻ താരുണ്യം മൂടവേ...

അലയിലുലാ..വുമീ... അമ്പിളിത്തോണിയിൽ

തുഴയാതെ നാമെങ്ങോ നീങ്ങവേ...

നിറമുള്ള രാത്രി തന്‍ മിഴിവുള്ള തൂവലിൽ

തണുവണി പൊൻ വിരൽ തഴുകുന്ന മാത്രയിൽ

കാണാകാറ്റിൻ കണ്ണിൽ മിന്നി

പൊന്നിന്‍ നക്ഷത്രം...

ഓ.. വിണ്ണിൻ നക്ഷത്രം

ആരും.... ആരും...

കാണാതെ ചുണ്ടത്തെ

ചെമ്പകമൊട്ടിന്മേൽ

ചുംബന കുങ്കുമം തൊട്ടു ഞാൻ.....

ചുംബന കുങ്കുമം തൊട്ടു ഞാൻ.....

ചെറുനിറനാഴിയിൽ പൂക്കുല പോലെയെൻ

ഇടനെഞ്ചിൽ മോഹങ്ങൾ വിരിയവേ...

കളഭ സുഗന്ധമായ് പിന്നെയുമെന്നെ നിൻ

തുടുവർണ്ണക്കുറിയായി നീ ചാർത്തവേ...

മുടിയിലെ മുല്ലയായ് മനസ്സിലെ മന്ത്രമായ്

കതിരിടും ഓർമ്മയിൽ കണിമണി കൊന്നയായ്

ഉള്ളിന്നുള്ളിൽ താനേ പൂക്കും

പൊന്നിൻ നക്ഷത്രം...

ഓ..വിണ്ണിൻ നക്ഷത്രം

ആരും... ആരും....

കാണാതെ ചുണ്ടത്തെ

ചെമ്പകമൊട്ടിന്മേൽ

ചുംബന കുങ്കുമം തൊട്ടു ഞാൻ.....

ചുംബന കുങ്കുമം തൊട്ടു ഞാൻ.....

മിഴികളിൽ ഇതളിട്ടു നാണം...ഈ

മഴയുടെ ശ്രുതിയിട്ടു മൌനം...

അകലെ മുകിലായ് നീയും ഞാനും

പറന്നുയർന്നൂ ഓ..പറന്നുയർന്നൂ

ആരും ...ആരും...

കാണാതെ ചുണ്ടത്തെ

ചെമ്പകമൊട്ടിന്മേൽ

ചുംബന കുങ്കുമം..

തൊട്ടു ഞാൻ.....

ചുംബന കുങ്കുമം..

തൊട്ടു ഞാൻ.....