F: മിഴിയിൽ മിഴിയിൽ മാന്മിഴിയിൽ
മഴവില്ലെഴുതിയ ചാരുതയിൽ
നീയും ചാരേ വന്നു മേടയിൽ
മൊഴിയിൽ നിറയും തേന്മഴയിൽ
ഇളനീരൊഴുകിയ ചേലുകളിൽ
ഞാനും കൂടെ നിന്നു വീഥിയിൽ
മൗനമാണെങ്കിലും കൂട്ടിനായുണ്ട് നീ
ചുണ്ടിലെ നാദമായ് നെഞ്ചിലെ ഈണമായ്
M: അസ്സലസലായ് മിന്നി നീ എൻ പൊൻ കതിരഴകേ
കൊലുസ്സലസം കൊഞ്ചി നിൻ പൂ മെയ്യഴകിൽ
M: തോഴനെങ്ങോ ദൂരെ ദൂരെ എന്ന പോലെ നീ
കൂട്ടിനുള്ളിൽ ഏറേ നാളായ് നൊന്തതെന്തിനോ
F: കാണാൻ നിറയണ മനസ്സോടെ
കണ്ണിൽ തെളിയണ തിരിയോടെ
ഏതോ മണിയറ മേഞ്ഞു മെനഞ്ഞൊരു
പെൺകിളിയല്ലേ ഞാൻ
M: കയ്യിൽ വളയുടെ ചിരി നീട്ടി
കാലിൽ തളയുടെ മണി മീട്ടി
മാറിൽ ചന്ദന ഗന്ധം ചൂടി നീ
അസ്സലസലായ് മിന്നി നീ എൻ പൊൻ കതിരഴകേ
കൊലുസ്സലസം കൊഞ്ചി നിൻ പൂ മെയ്യഴകിൽ
F: മൗനമാണെങ്കിലും കൂട്ടിനായുണ്ട് നീ
ചുണ്ടിലെ നാദമായ് നെഞ്ചിലെ ഈണമായ്