കണ്ണിൽ ഉമ്മ വെച്ചു പാടാം
ഉള്ളിലുള്ള പാട്ടേ നീ പോരൂ
കൂടെപ്പോരൂ
തൊട്ടു മെല്ലെ വിളിക്കാം ഞാൻ
പൊന്നുമുളംതണ്ടെ മൂളൂ മുത്തം മൂളൂ
നീ മീട്ടുമ്പോഴേ എൻ സൂര്യോദയം
സ്വരമാവൂ സ്വർണ്ണമാവൂ
കണ്ണിൽ ഉമ്മ വെച്ചു പാടാം
ഉള്ളിലുള്ള പാട്ടേ പോരൂ
കൂടെപ്പോരൂ
വെറുതേ വാനിൽ നീ വരയുമ്പോൾ
വാർമഴവില്ലാവും
വേനൽ മരങ്ങൾ വിരൽ തഴുകുമ്പോൾ
പൂവിൻ പുഴയാകും
മനസ്സു കൊണ്ട് മനസ്സിൻ തണലിൽ
തനിച്ചിരുന്നു വിളിച്ചാൽ
മനസ്സു കൊണ്ട് മനസ്സിൻ തണലിൽ
തനിച്ചിരുന്നു വിളിച്ചാൽ
ഇനി ആരോരും മീട്ടാത്ത പാട്ടായ് വരാം...
കണ്ണിൽ ഉമ്മ വെച്ചു പാടാം
ഉള്ളിലുള്ള പാട്ടേ നീപോരൂ
കൂടെപ്പോരൂ