കാതോരമാരോ മൂളുന്നൊരീണം
ശ്രീരാഗമായെന്‍ ഉള്ളിന്നുള്ളില്‍
എന്നുമെന്നും
വരമേകും
തൂ വെണ്‍ കിനാവിന്‍
പൊന്‍തൂവലാലെന്‍ ഏകാന്ത മൌനം
നീയലിഞ്ഞലിഞ്ഞു തഴുകി
ലയലോലം...
നിറ സന്ധ്യകളില്‍ നറു മുന്തിരിപോല്‍
ചെറു താരകളുതിരുമ്പോള്‍
കളിയാടാനും കഥപറയാനും
കനവിലൊരൂഞ്ഞാലുണരും
നിന്‍ കുരുന്നു മോഹശലഭം
അതിലാടും
കാതോരമാരോ മൂളുന്നൊരീണം
ശ്രീരാഗമായെന്‍ ഉള്ളിന്നുള്ളില്‍
എന്നുമെന്നും വരമേകും
ചിറകാര്‍ന്നുണരും വനനീലിമയില്‍
മനമുതിര്‍മണിയണിയുമ്പോള്‍
സ്വര തന്ത്രികള്‍ വര മന്ത്രവുമായ്
സുഖകരഗാഥകള്‍ പാടാം
കൂടണഞ്ഞുveeണ്ടുമുണര്‍വിന്‍
കണിയാവാന്‍
കാതോരമാരോ മൂളുന്നൊരീണം
ശ്രീരാഗമായെന്‍ ഉള്ളിന്നുള്ളില്‍
എന്നുമെന്നും വരമേകും...
തൂ വെണ്‍ കിനാവിന്‍ പൊന്‍
തൂവലാലെന്‍ ഏകാന്ത മൌനം
നീയലിഞ്ഞലിഞ്ഞു തഴുകി ലയലോലം...