കുഞ്ഞുതാരമായി ദൂരെ വന്നു നീ
മിന്നി നിന്നിരുന്നോമനെ ....
അന്നുറങ്ങാത്ത രാത്രിയിൽ നിന്റെ
ഓർമ്മതൻ നോവറിഞ്ഞു ഞാൻ ...
തഴുകി വീണ്ടുമൊരു തളിര്
പാൽനിലാവൊളിനുറുങ്ങു പോൽ എന്നെ നീ ...
അലസ മൃദുലമഴകേ ...
മകളെ പാതി മലരേ നീ
മനസ്സിലെന്നെ അറിയുന്നു ..
കനവും പോയ ദിനവും നിൻ
ചിരിയിൽ വീണ്ടുമുണരുന്നു
ഈ കൊതുമ്പു കളിയോടം
കാണാത്ത തീരം അണയുന്നു ..
മകളെ പാതി മലരേ നീ
മനസ്സിൽ എന്നെ അറിയുന്നു . .