ആയിരം പാദസരങ്ങൾ കിലുങ്ങി
ആലുവാപ്പുഴ പിന്നെയുമൊഴുകി
ആരും കാണാതെയോളവും തീരവും
ആലിംഗനങ്ങളിൽ മുഴുകി • മുഴുകി •
ആയിരം പാദസരങ്ങൾ കിലുങ്ങി
ആലുവാപ്പുഴ പിന്നെയുമൊഴുകി •
ഈറനായ നദിയുടെ മാറിൽ
ഈ വിടർന്ന നീർകുമിളകളിൽ
വേർപെടുന്ന വേദനയോ
വേറിടുന്ന നിർവൃതിയോ
ഓമലേ • ആരോമലേ •
ഒന്നു ചിരിക്കൂ ഒരിക്കൽ കൂടി •
ആയിരം പാദസരങ്ങൾ കിലുങ്ങി
ആലുവാപ്പുഴ പിന്നെയുമൊഴുകി •
ഈ നിലാവും ഈ കുളിർ കാറ്റും
ഈ പളുങ്കു കൽപ്പടവുകളും
ഓടിയെത്തും ഓർമകളിൽ
ഓമലാലിൻ ഗദ്ഗദവും
ഓമലേ • ആരോമലേ •
ഒന്നു ചിരിക്കൂ
ഒരിക്കല് കൂടി •
ആയിരം പാദസരങ്ങൾ കിലുങ്ങി
ആലുവാപ്പുഴ പിന്നെയുമൊഴുകി •
പാടികഴിഞ്ഞുവരുന്ന ഗ്രീൻ ബട്ടൺ
പ്രസ് ചെയ്യാൻ മറക്കരുതേ ഫ്രണ്ട്‌സ്