പൂങ്കാറ്റിനോടും
കിളികളോടും കഥകൾ ചൊല്ലി നീ
കളികൾ ചൊല്ലി കാട്ടുപൂവിൻ കരളിനോടും നീ
നിഴലായി അലസമലസമായി
അരികിലൊഴുകി വാ
ഇളം പൂങ്കാറ്റിനോടും
കിളികളോടും കഥകൾ ചൊല്ലി നീ
കളികൾ ചൊല്ലി കാട്ടുപൂവിൻ കരളിനോടും നീ
നിന്നുള്ളിലെ
മോഹം സ്വന്തമാക്കി ഞാനും
എൻ നെഞ്ചിലെ ദാഹം നിന്റേതാക്കി നീയും
പൂഞ്ചങ്ങലക്കുള്ളിൽ രണ്ടു മൌനങ്ങളെ പോൽ
നീർത്താമരത്താളിൽ പനിനീർത്തുള്ളികളായ്
ഒരു ഗ്രീഷ്‌മശാഖിയിൽ വിടരും വസന്തമായ്
പൂത്തുലഞ്ഞ പുളകം നമ്മൾ
പൂങ്കാറ്റിനോടും
കിളികളോടും കഥകൾ ചൊല്ലി നീ
കളികൾ ചൊല്ലി കാട്ടുപൂവിൻ കരളിനോടും നീ