വെറുതെ വെറുതെ പരതും മിഴികൾ
വേഴാമ്പലായ് നിൻ നടകാത്തു
വെറുതെ വെറുതെ പരതും മിഴികൾ
വേഴാമ്പലായ് നിൻ നടകാത്തു
ചന്ദനക്കുറിനീയണിഞ്ഞതിലെന്റെപേരു
പതിഞ്ഞില്ലെ
മന്ദഹാസപ്പാൽനിലാപ്പുഴ
എന്റെ മാറിലലിഞ്ഞില്ലേ
വർണ്ണങ്ങൾ വനവല്ലിക്കുടിലായി
ജന്മങ്ങൾ മലർമണിക്കുടചൂടി
ആവണിപൊന്നൂഞ്ഞാലാടിക്കാം നിന്നെ ഞാൻ
ആയില്യം കാവിലെ വെണ്ണിലാവേ
പാതിരാമുല്ലകൾ താലിപ്പൂ ചൂടുമ്പോൾ
പൂജിക്കാം നിന്നെ ഞാൻ പൊന്നു പോലെ
മച്ചകവാതിലും താനേ തുറന്നു
പിച്ചകപൂമണം കാറ്റിൽ നിറഞ്ഞു
വന്നല്ലോ നീയെൻ പൂത്തുമ്പിയായ്
ആവണിപൊന്നൂഞ്ഞാലാടിക്കാം നിന്നെ ഞാൻ
ആയില്യം കാവിലെ വെണ്ണിലാവേ